¡Sorpréndeme!

'അവന്‍ സിഗരറ്റ് കുറ്റികൊണ്ട് പൊള്ളിച്ചപ്പോള്‍ ഞാന്‍ സഹിച്ചിരുന്നു' | filmibeat Malayalam

2017-12-12 1,140 Dailymotion

തന്റെ അനുഭവങ്ങളിലൂടെയാണ് പുരുഷ മേധാവിത്വത്തെ കുറിച്ചും സ്ത്രീകള്‍ ആക്രമിയ്ക്കപ്പെടുന്നതിനെ കുറിച്ചും പാര്‍വ്വതി സംസാരിച്ചത്. ഐഎഫ്എഫ്‌കെ വേദിയില്‍ നടക്കുന്ന ഓപ്പണ്‍ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു പാര്‍വ്വതി. സിനിമയിലെ സ്ത്രീകളുിടെ ലൈംഗികമായ കാഴ്ചപ്പാട് എന്താണ്. എല്ലാ സ്ത്രീകളിലും ഞാന്‍ കണ്ടിട്ടുള്ളത് സ്ത്രീകളെ കുറിച്ചുള്ള പുരുഷന്മാരുടെ കാഴ്ചപ്പാടാണ്. അതുകൊണ്ട് തന്നെ ഞാന്‍ ആഗ്രഹിച്ചതും എന്നെ അത്തരത്തില്‍ കാണുന്ന ഒരു ഭര്‍ത്താവിനെയാണ്. എന്നാല്‍ ഒരു സിനിമയിലും ഒരു സ്ത്രീ അഗ്രഹിക്കുന്ന പുരുഷനെ എന്തെന്ന് കാണിച്ചിട്ടില്ല. സാഹിത്യത്തിലൂടെയാണ് ഞാന്‍ ഒരു സ്ത്രീയുടെ പ്രണയം എന്താണെന്ന് തിരിച്ചറിഞ്ഞത്. അവരുടെ സെക്ഷ്വല്‍ ഫാന്റസി എന്താണെന്നൊക്കെ തിരിച്ചറിഞ്ഞത്. സ്ത്രീപുരുഷ ബന്ധം കാണിക്കുന്ന ഒരു സിനിമയിലും സ്ത്രീക്ക് പറയാനുള്ളത് എന്താണെന്നും അവള്‍ എന്താണ് പുരുഷനില്‍ നിന്ന് ആഗ്രഹിക്കുന്നതെന്നും കാണിക്കുന്ന ആ മനോഹര വീക്ഷണം ഞാന്‍ കണ്ടിട്ടില്ല. പ്രത്യേകിച്ചും മലയാള സിനിമയില്‍.